മകന്‍ ജീപ്പിനു പിന്നില്‍ പിടിച്ചു കയറിയത് അച്ഛൻ അറിഞ്ഞില്ല: വാഹനമെടുത്തപ്പോള്‍ തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം

accident, death

തിരുവനന്തപുരം: മൂന്നു വയസ്സുള്ള മകന്‍ ജീപ്പിനു പിന്നില്‍ പിടിച്ചു കയറിയാതെ അച്ഛന്‍ വാഹനമെടുത്തപ്പോള്‍ തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം. പേരയം കോട്ടവമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്- ശാരി ദമ്പതികളുടെ മകന്‍ വൈഭവ് ആണ് മരിച്ചത്. ഡ്രൈവറായ സന്തോഷ് ഇന്നലെ രാവിലെ ഓട്ടം പോകാനായി വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിനരികിലേക്കു പോയപ്പോള്‍ എന്നത്തേയും പോലെ വൈഭവും പിന്നാലെ ചെന്നു. അച്ഛന്‍ ജീപ്പില്‍ കയറുമ്പോള്‍ കുട്ടി മടങ്ങിവരികയാണു പതിവ്.

എന്നാല്‍ ഇന്നലെ ജീപ്പില്‍ കയറിയ സന്തോഷ് മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കെ വൈഭവ് പിന്നിലെത്തി വണ്ടിയില്‍ പിടിച്ചു കയറി. ഇതറിയാതെ സന്തോഷ് ജീപ്പ് മുന്നിലേക്കെടുത്തപ്പോള്‍ കുട്ടി തെറിച്ചു സമീപത്തെ പോസ്റ്റില്‍ നെഞ്ചിടിച്ചു വീണതാണെന്നു കരുതുന്നു. വൈഭവിന്റെ നിലവിളി കേട്ടാണ് അപകട വിവരമറിഞ്ഞത്. എസ്‌എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛന്‍

Read Previous

മോദിസര്‍ക്കാരിന്റെ 2020 ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

Read Next

ഒന്നാം ക്ലാസുകാരന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, കാലുകള്‍ പൊട്ടുന്നതുവരെ തല്ലി സ്‌കൂള്‍ ബസ് ഡ്രൈവര്‍

error: Content is protected !!