തൃശൂർ കേരളവർമ കോളജിൽ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു

ABVP, SFI,ATTACK

തൃ​ശൂ​ര്‍: പൗ​ര​ത്വം ഭേ​ദ​ഗ​തി ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച്‌ എ​ബി​വി​പി സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ല്‍ തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍​മ കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷം. എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘം ചേ​ര്‍​ന്ന് ര​ണ്ടു എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദ്ദി​ച്ച​വ​ശ​രാ​ക്കി. ഇ​രു​വ​രെ​യും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു കോ​ള​ജ് കാ​മ്ബ​സി​ല്‍ സം​ഘ​ര്‍​ഷം അ​ര​ങ്ങേ​റി​യ​ത്. പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച്‌ സെ​മി​നാ​ര്‍ ന​ട​ത്താ​നു​ള്ള എ​ബി​വി​പി നീ​ക്കം ചോ​ദ്യം ചെ​യ്താ​ണ് എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ എ​ത്തി​യ​ത്. ക്ലാ​സി​ലി​രി​ക്കു​ക​യാ​യി​രു​ന്നു ര​ണ്ടു പ്ര​വ​ര്‍​ത്ത​ക​രെ പ​ത്തോ​ളം വ​രു​ന്ന എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ര്‍ എ​ത്തി​യ​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പി​ന്തി​രി​പ്പി​ച്ച​ത്. മ​ര്‍​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ക്കു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണ് കേ​ര​ള​ത്തി​ല്‍ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു മ​ര്‍​ദ​ന​മേ​ല്‍​ക്കു​ന്ന​ത്.

Read Previous

​ഗൾഫിലുള്ള സഹോദരന്‍റെ പ്രണയത്തിന്‍റെ പേരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം

Read Next

നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും: ഞങ്ങള്‍ക്ക് അവര്‍ സഹോദരൻമാരും സഹോദരിമാരുമാണ്: വിനീത് ശ്രീനിവാസൻ

error: Content is protected !!