സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ : യുവതി അറസ്റ്റില്‍

ABUDUBAI, VIRAL VEDIO, ARREST

അബുദാബി : സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതി അറസ്റ്റില്‍. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് യുവതിയുടെ ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. യുവതി തന്നെ ചിത്രീകരിച്ച നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ പെണ്‍കുഞ്ഞിനോട് ദേഷ്യപ്പെടുന്നതും കാലില്‍ പിടിച്ചുവലിച്ച്‌ സ്റ്റെപ്പുകളിലൂടെ വലിച്ചിഴക്കുന്നതും കുട്ടി വലിയ ശബ്ദത്തില്‍ കയരുന്നതും വിഡിയോയില്‍ കാണാന്‍ സാധിക്കുന്നു. അറസ്റ്റിലായ യുവതിയെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്

കുട്ടികളെ ഉപദ്രവിക്കുന്നവരോടും അവരോട് മോശമായി പെരുമാറുന്നവരോടും ഒരുതരത്തിലുമുള്ള കാരുണ്യവും കാണിക്കില്ല. കുട്ടികള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങള്‍ തടയാന്‍ യുഎഇ നിയമപ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. കുട്ടി പിറന്നുവീഴുന്ന സമയം മുതല്‍ കൗമാരപ്രായം വരെയുള്ള അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുഎഇയില്‍ അതിശക്തമായ നിയമങ്ങളുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

القت #شرطة_أبوظبي القبض على أم تعذب طفلتها بعد انتشار مقاطع فيديو على منصات التواصل الاجتماعي وذلك بسبب خلافات عائلية…

Posted by AD Police HQ on Wednesday, February 19, 2020

Read Previous

മഠത്തില്‍ വെച്ച്‌ കടന്നുപിടിച്ചു ; ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു ;  ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം

Read Next

ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറി‍ഞ്ഞ് വീണുണ്ടായ അപകടം: ക്രെയിൻ ഓപ്പറേറ്റർ അറസ്റ്റിൽ

error: Content is protected !!