നരേന്ദ്ര മോഡിക്ക് പിന്നാലെ അമിത്ഷായേയും കണ്ട് അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തി

ന്യൂഡല്‍ഹി: ഒടുവില്‍ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തി. നരേന്ദ്ര മോഡിക്ക് പിന്നാലെ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചായിരുന്നു അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.

തന്നോട് ബിജെപിയില്‍ ചേരാന്‍ ഇരുവരും ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ ദേശീയ നേതാക്കളുമായി അബ്ദുള്ളക്കുട്ടി ചര്‍ച്ച നടത്തുകയാണ്.

അതേസമയം, അമിത് ഷാ തന്നെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ എന്ന് ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് അമിത് ഷാ പറഞ്ഞതായും അബ്ദുള്ളക്കുട്ടി അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മോഡിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കുകയായിരുന്നു. നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

11 RDads Place Your ads small

Avatar

News Editor

Read Previous

ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രി ഉറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തി സദ്യ വിളംബി, ഒപ്പം സ്നേഹ സമ്മാനവും’ നല്‍കി നടി അനുശ്രീ

Read Next

ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ തീരുമാനം, പിൻവലിപ്പിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രിക്ക് ഡീൻ കുര്യാക്കോസ് എം പി യുടെ നിവേദനം

error: Content is protected !!