ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബെല്‍ജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോര്‍.
ആവേശകരമായ മത്സരത്തില്‍ ആദ്യം പിന്നില്‍ നിന്ന ഇന്ത്യ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ഹര്‍മന്‍പ്രീത് സിംഗും മന്ദീപ് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. എന്നാല്‍ ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്ക് ഗോള്‍ അടിച്ച് ടീമിനെ സമനിലയില്‍ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ഗോള്‍ അടിച്ച് ബെല്‍ജിയത്തിന്റെ സ്കോര്‍ നാല് ഗോളുകളിലേക്ക് ഉയര്‍ത്തി ഇന്ത്യയെ പിന്തള്ളി. നാലാം കോള്‍ ബെല്‍ജിയമടിച്ചത് പെനല്‍റ്റിയിലൂടെയാണ്.
പുരുഷ ഹോക്കിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ബെല്‍ജിയം രണ്ടാം സ്ഥാനക്കാരുമാണ്. പൂള് ബിയില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെല്‍ജിയം. ശക്തരായ ബെല്‍ജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്. മലയാളികള്‍ക്ക് അഭിമാനമായി പിആര്‍ ശ്രീജേഷും ഗോള്‍ വലയത്തിലുണ്ടായിരുന്നു.
1972 ല്‍ മ്യൂണിക്കില്‍ സെമി ഫൈനല്‍ കളിച്ച ഇന്ത്യ അതിന് ശേഷം ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സെമി കളിക്കുന്നത്. മുന്‍പ് 1964 ലാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ ഒളിമ്പിക്സ് വേദിയില്‍ ഫൈനല്‍ കളിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഫൈനലില്‍ എത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്ഥമിച്ചത്.