ബേബി അനിഘ മലയാളികളുടെ പൊന്നോമനയാണ്. തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ ബാലതാരം. സൂപ്പര്‍ താരങ്ങളുടെ മകളായി മലയാളത്തിലും തമിഴിലും അനിഘ വേഷമിട്ടിട്ടുണ്ട്. എന്നാല്‍, അനിഘ ഇപ്പോള്‍ ബേബി അല്ല. വലിയ പെണ്ണായി. സാരിയുടുത്തും മറ്റും ഫോട്ടോഷൂട്ട് നടത്തിയ അനിഘ താരമായി.
അജിത്തിനൊപ്പം ഒന്നിലധികം ചിത്രങ്ങളില്‍ അനിഘ അഭിനയിച്ചിട്ടുണ്ട്. അജിത്തിന്റെ മകളായി വിശ്വാസത്തിലാണ് അവസാനമായി അഭിനയിച്ചത്. വിജയ് സേതുപതി ചിത്രമാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.