മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. 80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നതിനാണ് കേരളത്തില്‍ കഴിയുന്നത്.

കൊച്ചി: മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. പലരും മലയാളത്തെ ഉപേക്ഷിക്കുമ്പോള്‍ ഓസ്ട്രേലിയക്കാരിയായ 80കാരി കാതറിന്‍, നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി മാത്രം കേരളത്തില്‍ കഴിയുന്നു. കഴിഞ്ഞ ജനുവരി മുതല്‍ മൂന്ന് മാസം അവര്‍ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ സിങ്കപ്പൂരില്‍ മകന്റെയടുത്തേക്കു പോയി. മലയാളം പഠിച്ചെടുക്കാന്‍ വേണ്ടി മാത്രം വിസ പുതുക്കി അവര്‍ മടങ്ങിയെത്തി.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : മുന്‍ എസ്പിയെ ഉടന്‍ ചോദ്യം ചെയ്യും ; പ്രതികളെ മര്‍ദിച്ച വനിതാ പൊലീസുകാരും കുടുങ്ങും

തന്റെ നാട്ടിലെ യാത്രാ സംഘത്തോടൊപ്പം ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ എത്തിയതായിരുന്നു അവര്‍. ചികിത്സ കഴിഞ്ഞ് ചെറായി ബീച്ച് കാണാന്‍ വന്നു. അതിനകം ആയുര്‍വേദവും കേരളത്തിന്റെ കലയും സംസ്‌കാരവും കേരളത്തിലെ കുടുംബ ജീവിതവുമൊക്കെ അവരെ ആകര്‍ഷിച്ചിരുന്നു. 20 വര്‍ഷമായി സാക്ഷരതാ മിഷന്റെ പ്രേരക് ആയി പ്രവര്‍ത്തിക്കുന്ന ചെറായി കണ്ണാത്തിശ്ശേരി കെബി രാജീവിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു താമസം. മലയാളം പഠിച്ചാലേ സംസ്‌കാരത്തെ പൂര്‍ണമായും മനസ്സിലാക്കാനാവൂ എന്ന പക്ഷക്കാരിയായ കാതറിന്‍, രാജീവ് ഭാഷ പഠിപ്പിക്കുന്നയാളാണെന്നു മനസ്സിലായതോടെ അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു. അങ്ങനെ കാതറിന്‍ സാക്ഷരതാ മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തു. മലയാള പഠനം തുടങ്ങി.ഇപ്പോള്‍ അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും നന്നായറിയാം. വാക്കുകളും അര്‍ഥവും പഠിക്കാനുള്ള യത്‌നമാണ് അടുത്തത്. രാവിലെയും വൈകിട്ടും എഴുതിയും വായിച്ചും പരിശീലനം. അതിനു വല്ലാത്തൊരാവേശമാണ്. ഇതോടൊപ്പം വീട്ടില്‍ നിത്യം ഉപയോഗിക്കുന്ന മലയാള പദങ്ങള്‍, അര്‍ഥം ചോദിച്ചു മനസ്സിലാക്കി പ്രയോഗിക്കുന്നുമുണ്ട്. വീട്ടില്‍ മറ്റുള്ളവര്‍ പറയുന്നതുപോലെ ‘എനിക്ക് ചായ വേണം’ എന്നു മലയാളത്തില്‍ തന്നെയാണവര്‍ പറയുന്നത്.

സര്‍ക്കാറിനെ പിരിച്ചുവിടണം; യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് കത്ത് നല്‍കി, മന്ത്രി ഡി എ ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും പരാതി

യാത്രകള്‍ക്കിടയില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമകള്‍ കണ്ട് അന്വേഷിച്ച കാതറിന്‍ പിന്നെ ഇന്റര്‍നെറ്റ് പരതി ഗുരുദേവന്റ ജീവിതത്തെയും ആശയത്തെയും കുറിച്ച് അറിഞ്ഞു. ശിവഗിരിയില്‍ പോകണമെന്ന ആഗ്രഹത്തിലാണിപ്പോള്‍. കേരളീയ വസ്ത്രങ്ങള്‍ ധരിക്കാനും കേരളീയ ഭക്ഷണം കഴിക്കാനുമാണിഷ്ടം. കൈ കൊണ്ട് ആഹാരം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടു ദിവസം ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ അനായാസം ചെയ്യുന്നു.

മലയാളത്തെയും മലയാളികളെയും ഈ സംസ്‌കാരത്തെയും അറിയണം. ഇടയ്ക്ക് നാട്ടില്‍ പോകേണ്ടി വന്നാലും താന്‍ വീണ്ടും വരും, അതറിയാനായെന്ന് കാതറിന്‍ വ്യക്തമാക്കി.

11 RDads Place Your ads small

Avatar

സ്വന്തം ലേഖകൻ

Read Previous

ഡികെ ശിവകുമാര്‍ വിമതരെ കാണാന്‍ മുംബൈയില്‍; പ്രവേശനം നിഷേധിച്ച് പോലീസ്

Read Next

സര്‍ക്കാറിനെ പിരിച്ചുവിടണം; യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് കത്ത് നല്‍കി, മന്ത്രി ഡി എ ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും പരാതി

error: Content is protected !!