ലോക്ഡൗണ്‍ ലംഘിച്ചതിനു എറണാകുളം ജില്ലയില്‍ 342 പേര്‍ അറസ്റ്റില്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS

ലോക്ഡൗണ്‍ റൂറല്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി പൊലിസ്. ലോക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലയില്‍ ബുധനാഴ്ച 233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ നിന്നായി 242 പേരെ അറസ്റ്റ് ചെയ്തു, ഇതുമായി ബന്ധപ്പെട്ട് 170 വാഹനങ്ങള്‍ പിടികൂടിയതായി ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് അറിയിച്ചു.

ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 438 ആയി. ആലുവ, പെരുമ്പാവൂര്‍ , മൂവാറ്റുപുഴ എന്നീ സബ്ഡിവിഷനുകളിലെ 34 സ്റ്റേഷന്‍ പരിധിയിലും ഇരുപത്തിനാല് മണിക്കൂറും കര്‍ശന പരിശോധന തുടരുകയാണ്. കൂടാതെ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തില്‍ നേരിട്ട് നിരത്തില്‍ പരിശോധന നടത്തുന്നു.ണ്ട്. നിരത്തുകളില്‍ പ്രത്യേക പിക്കറ്റുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്യത്തില്‍ പോലിസ് സംഘം കാവലുമുണ്ട്. ഓരോ വാഹനവും പരിശോധിച്ച് കൃത്യമായ നടപടിയാണ് പോലിസ് സ്വികരിച്ചു വരുന്നത്. അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കൃത്യമായ നടപടിയെടുത്താണ് പോലിസ് മുമ്പോട്ടു പോകുന്നത്. ജില്ലാ അതിര്‍ത്തികളിലും ചെക്കിംഗ് നടക്കുന്നുണ്ട്.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bplഅത്യാവശ്യക്കാര്‍ക്കുമാത്രമെ പോലീസ് സ്റ്റേഷന്‍ വഴി പാസ്സുകള്‍ വിതരണം ചെയ്യുന്നുള്ളൂ. പോലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ പോലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിച്ചാല്‍ മതിയാകും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍, ഡാറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോള്‍ പമ്പ് ജീവനക്കാര്‍ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

Read Previous

ഭക്ഷണം കിട്ടാതെ ആരും അലയരുത്: മാതൃകാ ഇടപെടലുമായി അങ്കമാലി നഗരസഭ

Read Next

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യൂത്ത് കോണ്‍ഗ്രസ് 2000 സാനിറ്റൈസര്‍ വിതരണം ചെയ്തു

error: Content is protected !!