easter

നഴ്‌സറിയില്‍ മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് വനിതാ ജീവനക്കാരികള്‍

QHSE

ഹൈദരാബാദ്: നഴ്‌സറിയില്‍ വനിതാ ജീവനക്കാരികളുടെ ക്രൂര പീഡനത്തിന് ഇരയായി മൂന്നരവയസ്സുകാരി. ഹൈദരാബാദിലെ ഇസാത്നഗറിലാണ് സംഭവം. കുട്ടി ഉറക്കത്തിനിടെ നിരന്തമായി പേടിച്ചുകരഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കല്ല് ഉപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ പാടുകള്‍ കണ്ടെത്തി. വസ്ത്രങ്ങളില്‍ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെങ്കടേശ്വര റാവു പറഞ്ഞു. സംഭവത്തെ തുടര്‍ന്നു ഒളിവില്‍ പോയ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നു ബുധനാഴ്ച പൊലീസ് കേസെടുത്തതായി ആന്ധ്രാപ്രദേശ് ബാലാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് പി.അച്യുത റാവു പറഞ്ഞു.

കുട്ടി പഠിക്കുന്ന നഴ്‌സറി സ്‌കൂളിലെ ആയമാരായ പര്‍വീന്‍, നരസമ്മ എന്നിവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അച്യുത റാവു ആവശ്യപ്പെട്ടു.

 

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.