രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പ് എപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളിലായി, കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 നാണ്, ഫല പ്രഖ്യാപനം മെയ്-23നും.

അമീന്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഘട്ടം എപ്രില്‍ 11, രണ്ടാം ഘട്ടം ഏപ്രില്‍ 18, മൂന്നാം ഘട്ടം ഏപ്രില്‍ 23, നാലാം ഘട്ടം ഏപ്രില്‍ 29, അഞ്ചാം ഘട്ടം മെയ് 6, ആറാം ഘട്ടം മെയ് 12,അവസാന ഘട്ടം മെയ് 19 വോട്ടെണ്ണല്‍ മെയ് 23നും നടക്കും.

Atcd inner Banner

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23നാണ് ഫല പ്രഖ്യാപനം മെയ്-23നും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നു. 90 കോടി വോട്ടര്‍മാര്‍ക്കാണ് ഇക്കുറി സമ്മതിദാനം വിനിയോഗിക്കാന്‍ കഴിയുക. 8.4 കോടി പുതിയ വോട്ടര്‍മാരാണ് ഉള്ളത്. 10 ലക്ഷം പോളിംഗ് ബൂത്തുകള്‍ ഒരുക്കും.  ലൗഡ്‌സ് സ്പീക്കറിന് നിയന്ത്രണം, പരാതി നല്‍കാന്‍ മൊബൈല്‍ ആപ്പും സജ്ജമാക്കും.

ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ അക്കാര്യങ്ങള്‍ പത്രങ്ങളില്‍ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം.  വിവിപാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സുതാര്യമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യംവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

RD Staff Ads inner Bottom

Leave A Reply

Your email address will not be published.