തദ്ദേശീയരുമായി സംഘര്‍ഷം; കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി

ദില്ലി: കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയവരില്‍ മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട മലയാളി അവിടുത്തെ സ്ഥിതിയെക്കുറിച്ച് പ്രതികരിച്ചു.

 

11 RDads Place Your ads small

Avatar

News Editor

Read Previous

കസാഖ്‍സ്ഥാനില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

Read Next

എയർ ഇന്ത്യ എക്സ്പ്രസ് ടാക്‌സിവേയിൽ നിന്നു തെന്നിമാറി; ചക്രങ്ങൾ ചെളിയിൽ പൂണ്ടു

error: Content is protected !!