മോസ്കോ: റഷ്യൻ നാവികസേനയുടെ അന്തർവാഹിനിയിലുണ്ടായ തീപിടുത്തത്തിൽ 14 സൈനികർ മരിച്ചു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. മർമാൻസ്ക് മേഖലയിൽ കടലിനടിയിൽ സർവേ നടത്തുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.