പൗരത്വ ദേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ നരേന്ദ്ര മോദി  ഇന്ത്യയുടെ ആത്മാവിന് മുറിവേൽപ്പിച്ചു ;  മുൻ മന്ത്രി കെ ബാബു

മൂവാറ്റുപുഴ: പൗരത്വ ദേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ നരേന്ദ്ര മോദി  ഇന്ത്യയുടെ ആത്മാവിന് മുറിവേൽപ്പിച്ചിരിക്കുകയാണെന്ന്  മുൻ മന്ത്രി കെ ബാബു പ്രസ്താവിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂവാറ്റുപുഴ  യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചും ധർണയും മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന  നാനാത്വത്തിൽ  ഏകത്വവും ഇന്ത്യയുടെ ബഹുസ്വരതയും നഷ്ടപ്പെടുത്തിക്കൊണ്ട് ഇന്ത്യയെ ശിഥിലമാക്കാനുള്ള  ആർഎസ്എസിന്റ അജൻഡയിൽ നിന്നും നരേന്ദ്രമോദി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്രതിഷേധ ധർണയിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ കെ എം സലിം അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നേതാക്കളായ കെ എം അബ്ദുൽ മജീദ്, വിൻസന്റ്  ജോസഫ് , പായിപ്ര കൃഷ്ണൻ, ഉല്ലാസ് തോമസ്,
കെ.എം. പരീത്, പി.എ. ബഷീർ, സലിം ഹാജി, ജോസ് പെരുമ്പിള്ളി കുന്നേൽ, ടോമി പാലമല, കെ.എ. അബ്ദുൾ സലാം,എൻ ജെ.ജോർജ്ജ്, ജോസി ജോളി, സുഭാഷ് കടക്കോട്ട്, ടി ആർ നീലകണ്ഠൻ, ബേബി ജോൺ, ബിനോയ് താണികുന്നേൽ, സമീർ കോണിക്കൽ, എം.എം. സീതി , റോയി മൂഞ്ഞ നാട്, , മാത്യൂസ് വർക്കി ,ആലീസ് കെ. ഏലിയാസ്, കബീർ പൂക്കടശ്ശേരി എന്നിവർ പ്രസംഗിച്ചു.

Read Previous

സര്‍ക്കാരിന്റെയും ഇതര ക്രൈസ്തവ സഭകളുടെയും മധ്യസ്ഥശ്രമങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ അനുകൂല തീരുമാനം എടുക്കണം: എല്‍ദോ എബ്രഹാം എം.എല്‍.എ

Read Next

ജില്ലാ ക്ഷീരസംഗമം 19 മുതല്‍ 21 വരെ മൂവാറ്റുപുഴയില്‍. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.

error: Content is protected !!