Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Connect with us

Karunyadeepam

അജുഫൗണ്ടേഷന്‍ പ്രളയത്തില്‍ തരിപ്പണമായ രണ്ടുവീടുകള്‍ നിര്‍മ്മിച്ചു നല്‍കും.

Published

on

ജീവകാരുണ്യരംഗത്ത് നിറ സാനിധ്യമായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലുള്ള അജുഫൗണ്ടേഷന്‍ പ്രളയത്തില്‍ തരിപ്പണമായ രണ്ടുവീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കദളിക്കാട് പെരളിമറ്റം കോളനിയില്‍ തകര്‍ന്ന 2 വീടുകളാണ് പുനര്‍നിര്‍മ്മിക്കുക. ഒട്ടേറെ പേരുടെ വീടുകളില്‍ നിന്നാണ് ഏറ്റവും തകര്‍ന്ന 2 വീടുകള്‍ തെരഞ്ഞെടുത്തതെന്ന് ഭരവാഹികള്‍ പറഞ്ഞു.

അവരുടെ വാക്കുകളിലേക്ക്;

ഞങ്ങള്‍ നേരില്‍ കണ്ടതില്‍ വച്ചേറ്റവും ദുരിതസ്ഥിതിയുള്ള പ്രദേശം. 2 വീടുകള്‍ – ഒരെണ്ണം പൂര്‍ണ്ണമായും നിലംപൊത്തിക്കഴിഞ്ഞിരിക്കുന്നു. രണ്ടാമത്തേതിന്റെ പകുതി തകര്‍ന്നു, മേല്‍ക്കൂര പൂര്‍ണ്ണമായും താഴെ വീണിരിക്കുന്നു. രണ്ടിടത്തും പുതിയ വീട് തന്നെ നിര്‍മ്മിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. പ്രദേശവാസികളെയാകെ ചേര്‍ത്ത് അപ്പോള്‍ത്തന്നെ യോഗം ചേര്‍ന്ന് ഒരു നിര്‍മ്മാണകമ്മിറ്റിയും രൂപീകരിച്ചു.രണ്ടുവീടിനും കൂടി ഏകദേശം 12 ലക്ഷം രൂപയെങ്കിലും ചെലവ് വരും. പണം സ്വരൂപിക്കുന്നത് സംബന്ധിച്ച് എല്ലാവര്‍ക്കും ആശങ്കയുണ്ടങ്കിലും വീടുപണി കൃത്യ സമയത്തു തന്നെ തീര്‍ക്കുമെന്നും സെക്രട്ടറി കെ.എം ദിലീപ് പറഞ്ഞു.

അജുഫൗണ്ടേഷന്റെ പുതിയ സംരഭത്തിനൊപ്പം ഇവരും

Builders Association of India, Crystal Investstttors,പ്രമുഖ കരാറുകാരനായ രാജേഷ് മാത്യു, ആച്ചക്കോട്ടില്‍ ജ്വല്ലറി ഉടമ ഉണ്ണി, പ്രമുഖ കരാറുകാരനായ ഫെലിക്‌സി, പ്രമുഖ ബിസിനസ്സുകാരനായ ജിബുമോന്‍ വര്‍ഗീസ് എന്നിവരും സിപിഎം മഞ്ഞള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കും.

https://www.facebook.com/ajufoundation

Continue Reading

Karunyadeepam

സേതുലക്ഷ്മി ‘അമ്മ യുടെ കണ്ണീരിനു പരിഹാരം ആയി; സഹായ ഹസ്തവുമായി നിരവധി ആളുകൾ

Published

on

സിനിമാ സീരിയലില്‍ ‘അമ്മ വേഷം കൈകാര്യം ചെയ്യുന്ന സേതുലക്ഷ്മി ‘അമ്മ യുടെ കണ്ണീരിനു പരിഹാരം ആയി.വാട്ട്‌സ് ആപ്പ് മുഖേനയും ഫെയ്സ്ബുക് മുഖേനയും മകന് വേണ്ടി കേണു വീണ അമ്മയ്ക്ക് കൈത്താങ്ങായി സിനിമയ്ക്കകത്തും പുറത്തും നിന്നായി ഒട്ടേറെപ്പേര്‍ ഇവര്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തുവന്നു. മാസങ്ങളായി മകന്റെ ഇരുവൃക്കകളും തകരാറിലാണ്, .ഡയാലിസിസിന് മാത്രം ഭീമമായ തുക മാസം വേണ്ടി വരുന്നു ..ചെലവ് താങ്ങാവുന്നതിനുപുരവുമായി വന്നപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നത്.

മകന്‍ കിഷോറും ഒരു കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന്‍ ചെയ്യുന്നുണ്ട്. വേദന കടിച്ചമര്‍ത്തിയാണ് ആ പരിപാടി ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കണം. അവന്റെ മൂത്തമകന് 18 വയസ് ആകുന്നത് വരെയെങ്കിലും എനിക്ക് ജീവിക്കണം അമ്മേ എന്ന് എപ്പോഴും പറയാറുണ്ട്.”- സേതുലക്ഷ്മിയമ്മ പറയുന്നു.

രണ്ടു ദിവസം മുന്‍പ് മഞ്ജു വാരിയര്‍ വിളിച്ചിരുന്നു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. വിഷമിക്കേണ്ട, എന്തു സഹായം വേണമെങ്കിലും ചെയ്തുതരാം എന്നുപറഞ്ഞു. നമ്മള്‍ ഒന്നും ചെയ്യാതെ മറ്റുള്ളവരോട് സഹായിക്കണം എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. ‘അമ്മ’ സംഘടന സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരുപാട് പേരെ സംഘടന സഹായിക്കുന്നുണ്ട്. അതുകൊണ്ട് ആദ്യം ഞങ്ങളെക്കൊണ്ട് കഴിയുന്ന പണം കണ്ടെത്തട്ടെ. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. 6,600 രൂപയാണ് ഒരു ഡയാലിസിസിന് മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ശസ്ത്രക്രിയയ്ക്കു മാത്രം 35 ലക്ഷം രൂപയോളം ചിലവു വരും. കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട് നിരവധി പേര്‍ അവസരങ്ങള്‍ നല്‍കാറുണ്ട്. മകന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. വാടക വീട്ടിലാണ് താമസം. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ഉണ്ട്..

Continue Reading

Ernakulam

കമലാക്ഷിയമ്മയ്ക്ക് കൂടൊരുക്കി തണല്‍ ഭവന പദ്ധതി

Published

on

കൊച്ചി: തണല്‍ ഭവന പദ്ധതിയില്‍ കമലാക്ഷിയമ്മയ്ക്ക് കൂടൊരുങ്ങി. ചേരാനല്ലൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ഗോഡൗണ്‍ റോഡിലെ പള്ളത്തു വീട്ടില്‍ കമലാക്ഷിയമ്മയും നാലു മക്കളും ഏറെ സന്തോഷത്തിലാണ്. ഇനി മുതല്‍ കെട്ടുറപ്പുള്ള വീട്ടില്‍ ഉറങ്ങാം. നിനച്ചിരിക്കാതെയെത്തിയ പ്രളയം തങ്ങളുടെ കിടപ്പാടവും സ്വപ്നങ്ങളും തകര്‍ത്തത് നോക്കി നില്‍ക്കാന്‍ മാത്രമാണ് അവര്‍ക്ക് സാധിച്ചത്. 75 വയസുകാരിയായ കമലാക്ഷിയമ്മയും മാനസിക വൈകല്യങ്ങളുള്ള മൂന്നുപേരടക്കം നാലു മക്കളുമടങ്ങുന്നതാണ് കുടുംബം. പുഴക്കരയിലെ പഴക്കം ചെന്ന ഇവരുടെ വീട്ടില്‍ വെള്ളം കയറുക കൂടി ചെയ്തപ്പോള്‍ താമസം ദുരിതപൂര്‍ണ്ണമായി. മക്കള്‍ ലോട്ടറി വിറ്റ് ലഭിക്കുന്ന തുഛമായ തുകയും കമലാക്ഷിയുടെ വാര്‍ദ്ധക്യകാല പെന്‍ഷനുമാണ് കുടുംബത്തിന്റെ വരുമാനം.

തണല്‍ ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ താക്കോല്‍ ഹൈബി ഈഡന്‍ എം.എല്‍.എയും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാധവ് ചന്ദ്രനും ചേര്‍ന്ന് കമലാക്ഷിക്ക് കൈമാറുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് കമലാക്ഷിയമ്മയുടെ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 69 ദിവസം എന്ന റെക്കോര്‍ഡ് വേഗതയിലാണ് 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ട് അറ്റാച്ച്ഡ് ബെഡ് റൂമുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍, സിറ്റൗട്ട് എന്നിവയാണ് വീടിനുള്ളത്. പ്രളയ ദുരിതാശ്വാസമായി കോണ്‍ക്രീറ്റ് സ്ട്രക്ച്ചറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ വീടാണെന്ന പ്രത്യേകതയുമുണ്ട്. പ്രളയം തകര്‍ത്ത ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഹൈബി ഈഡന്‍ എം.എല്‍.എ നടപ്പിലാക്കുന്ന ‘ചേരാം ചേരാനല്ലൂരിനൊപ്പം’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് തണല്‍ ഭവന പദ്ധതി ആരംഭിച്ചത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ ആണ് വീടിന്റെ മുഖ്യ പ്രായോജകര്‍. പഞ്ചായത്തിന്റെ ഭവന പദ്ധതിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയ്ക്കു പുറമെ സുമനസ്സുകളുടെ സഹായവും ലഭിച്ചു. വാര്‍ഡ് മെമ്പര്‍ ഷിമ്മി ഫ്രാന്‍സിസാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

പ്രഷര്‍ കുക്കര്‍, ബെഡ് ഷീറ്റുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍ തുടങ്ങിയവയുള്‍പ്പെടുന്ന ഷെല്‍ട്ടര്‍ ബോക്‌സും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ ഭാരവാഹികള്‍ കമലാക്ഷിക്ക് കൈമാറി. ഹൈബി ഈഡന്‍ എം.എല്‍.എയും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാധവ് ചന്ദ്രനും ചേര്‍ന്ന് വീടിന്റെ താക്കോല്‍ കമലാക്ഷിക്ക് കൈമാറി. പുനര്‍ നിര്‍മ്മിക്കുന്ന വിവിധ വീടുകള്‍ക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കുന്ന രണ്ടര ലക്ഷം രൂപയുടെ ചെക്കുകള്‍ ഹൈബി ഈഡന്‍ എം.എല്‍.എ കൈമാറി.

ചടങ്ങില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ. രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍ മാളിയേക്കല്‍, വാര്‍ഡ് മെമ്പര്‍ ഷിമ്മി ഫ്രാന്‍സിസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ ഭാരവാഹികളായ അഡ്വ.പിയൂസ് എ കോട്ടം, ഡോ.തോമസ് മാത്യു, ഇ.പി ജോര്‍ജ്, ആശ സുനി , ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മാനേജര്‍ ബെന്‍ ജിലി താടിക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Continue Reading

Karunyadeepam

ട്രാന്‍സ്‌ ജെന്‍ഡേഴിന് കൈതാങ്ങായി സര്‍ക്കാര്‍; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് രണ്ട് ലക്ഷം ധനസഹായം

Published

on

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ഒരാള്‍ക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.

 സംസ്ഥാനത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 10 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കാണ് ധനസഹായം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന വിഭാഗമായ ടാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനായി നിരവധി പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച് വരുന്നത്.

ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്കായിട്ടുളള പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സാമുഹ്യനീതി വകുപ്പ് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും വ്യക്തിഗത ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗഭേദവുമായി ബന്ധപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടേണ്ടി വരുന്ന വൈകാരിക പ്രതിസന്ധികള്‍ക്ക് ഒരളവ് വരെ പരിഹാരമാണ് ലിംഗമാറ്റ ശസ്ത്രക്രിയകള്‍. അതിനാലാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി സബ്സിഡി നിരക്കില്‍ ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതിയ്ക്ക് അടുത്തിടെ ഭരണാനുമതി നല്‍കിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സ്വയം സംരംഭകരാക്കി മാറ്റാനും അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനുമായി സംരഭകത്വ പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ട്.

Continue Reading
Business7 months ago

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്

KERALAM4 months ago

ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച,​ സി.പി.ഐയ്ക്ക് ചീഫ് വിപ്പ് സ്ഥാനം

National10 months ago

കേന്ദ്ര ബജറ്റ് 2018: അവസാന സമ്പൂര്‍ണ ബജറ്റില്‍ റെയില്‍വേയ്ക്ക് വാരിക്കോരി നല്‍കി ധനമന്ത്രി; സുരക്ഷയ്ക്കൊപ്പം ആധുനീകരണത്തിനുമായി 1,48,500 കോടി നീക്കിവെയ്ക്കും

Chief Minister7 months ago

സാധാരണ നിലയില്‍ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവം ശക്തമായ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി

Karunyadeepam5 months ago

കാലം കരുതി വെച്ച വിധി; പ്രഭാവതിയമ്മക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം

Business2 months ago

അക്രമികള്‍ തല്ലി തകര്‍ത്ത പപ്പടവട വീണ്ടും തുറന്നു; തെരുവുല്‍ വിശന്നൊട്ടിയ വയറുകള്‍ നിറക്കാന്‍ ആ നന്മമരം ഇനിയില്ല.

Edu-News4 months ago

ഇടുക്കി ജില്ലയില്‍ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പ് മാറ്റിവച്ചു

Education4 months ago

പൊളിറ്റിക്കല്‍ റിക്യൂട്ട്മെന്റ് ഇന്നവേറ്റീവ്; മികച്ച രാഷ്ട്രീയ നേതാക്കളെ റിക്രൂട്ട് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പ് വരുന്നു.

Trending

Copyright © 2018 Rashtradeepam. Reproduction in whole or in part without permission is prohibited - Chief Editor - Dr. KC Abraham (HON) Managing Editor - Y.Ansary

error: Content is protected !!